Stephen hawking biography in malayalam
Stephen hawking biography in malayalam
Stephen hawking...
പിന്നോട്ടു പായുന്ന സമയം, തമോഗർത്തം, പ്രണയം; ഹോക്കിങ് എന്ന യുഗശാസ്ത്രജ്ഞൻ
സ്വപ്നങ്ങളുടെ ആകാശത്തു പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞു മനുഷ്യരെ പ്രലോഭിപ്പിച്ച ശാസ്ത്രജ്ഞൻ. അതിരില്ലാത്ത ആകാശങ്ങളിലേക്കും ജീവന്റെ വേരിലേക്കും ഒരുപോലെ സഞ്ചരിക്കാൻ കൈപിടിച്ച മനുഷ്യൻ.
ശാസ്ത്രത്തിനും മനുഷ്യചിന്തകൾക്കും വിസ്മയമായാണു സ്റ്റീഫൻ ഹോക്കിങ് എന്ന പ്രതിഭാസം ഭൂമിയിൽ ജീവിച്ചത്.
യൗവനത്തിൽ ശരീരമാസകലം തളർന്ന അപൂർവ മാരകരോഗത്തിന് ഇരയായിട്ടും ശാരീരികാവശതകളെ അതിജീവിച്ച്, ഡോക്ടർമാരുടെ പ്രവചനങ്ങളെ നിഷ്പ്രഭമാക്കിയ കൗതുകം.
Stephen hawking biography in malayalam pdf
ഓരോ ശ്വാസനിശ്വാസത്തിലും പ്രതിഭയുടെ അദ്ഭുത സ്പർശത്താൽ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്ന, സാധാരണക്കാരെ ശാസ്ത്രത്തിലേക്ക് അടുപ്പിച്ച യുഗശാസ്ത്രജ്ഞൻ.
പുതിയ ഭൂമി തേടണം
‘എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന പുസ്തകമാണു ഹോക്കിങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.
ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഹോക്കിങ് മനുഷ്യർക്കു മുന്നറിയിപ്പു നൽകി- ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു, അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ല. ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ